ഭിന്നശേഷിയുള്ള ലോട്ടറി ഏജന്റുമാർക്ക് 5000രൂപ

തിരുവനന്തപുരം : ഒരുലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള, 40 ശതമാനത്തിലേറെ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാർക്ക് വികലാംഗക്ഷേമ കോർപ്പറേഷൻ ഓണത്തിന് 5,000 രൂപ നൽകും. ഇതിനുള്ള അപേക്ഷ സെപ്തംബർ 15ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ നൽകണം. വിവരങ്ങൾക്ക്: 04712347768, 7152, 7153, 7156.