കൂത്തുപറമ്പ് മഹോത്സവം വെള്ളിയാഴ്ച തുടങ്ങും

കൂത്തുപറമ്പ് : കണ്ണൂർ യൂനിവെന്റ് സംഘടിപ്പിക്കുന്ന 2022-ഓൾ ഇന്ത്യ എക്സിബിഷൻ ആൻഡ് ഓണം ട്രേഡ് ഫെയർ ‘കൂത്തുപറമ്പ് മഹോത്സവം’ വെള്ളിയാഴ്ച പാറാലിലെ പുതിയ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്ത് തുടങ്ങും. വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. റോബോട്ടിക് ഏനിമൽസ്, ഗോസ്റ്റ് ഹൗസ്, മെഗാ അക്വാഷോ, 235 രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസി, സ്റ്റാമ്പ് എന്നിവയുടെ പ്രദർശനം, കാർഷികമേള, കലാപരിപാടികൾ, മോഡേൺ അമ്യൂസ്‌മെൻ്റ് പാർക്ക്, ഫാമിലി ഗെയിം, ഭക്ഷ്യമേള തുടങ്ങിയവ മേളയിൽ ഉണ്ടാകും. വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒൻപത് മണി വരെയായിരിക്കും പ്രവേശനം. ഓണത്തോടനുബന്ധിച്ച് ജൈവകർഷകർക്ക് അതത് ദിവസം വിളവെടുക്കുന്ന ഉത്‌പന്നങ്ങൾ വില്പന നടത്താനുള്ള സൗകര്യവും ഒരുക്കും. സെപ്റ്റംബർ 18-ന് സമാപിക്കും. യൂനിവെൻ്റ് ഡയറക്ടർ ടി.അമൽ, മാനേജർമാരായ വെങ്ങിലാട്ട് മോഹനൻ, നൗഷാദ് തില്ലങ്കേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.