Breaking News
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം ഒരുങ്ങുന്നു
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുങ്ങുന്നു. സിന്തറ്റിക് ട്രാക്ക്, പ്രകൃതിദത്ത ഫുട്ബോൾ ടർഫ്, പവലിയൻ അടക്കമുള്ള കളിസ്ഥലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.
കേന്ദ്രസർക്കാർ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് കളിസ്ഥലം ഒരുങ്ങുന്നത്. മൈതാനം ആധുനികവത്കരിക്കുന്നതിന് ടി.വി. രാജേഷ് എം.എൽ.എ. ആയിരിക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ച പദ്ധതിപ്രകാരം കേന്ദ്രകായികമന്ത്രാലയം വിദഗ്ധസംഘത്തെ അയച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് തുക അനുവദിച്ചത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘം മെഡിക്കൽ കോളേജ് മൈതാനം നേരത്തെ പരിശോധിച്ച് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം യാഥാർഥ്യമാക്കുന്നത്. ഗ്രൗണ്ട് നിരപ്പാക്കൽ പൂർത്തിയായി.
ട്രാക്ക്, കെട്ടിടം ഉൾപ്പെടെയുള്ള പ്രവൃത്തി അവസാനഘട്ടത്തിലുമാണ്. 400 മീറ്റർ അത്ലറ്റിക് ട്രാക്കും ഫുട്ബോൾ മൈതാനവും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടെ ആധുനികനിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
എം.എൽ.എ. ഫണ്ടിൽനിന്നുള്ള 58 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഫുട്ബോൾ കളിസ്ഥലം പൂർത്തിയായി വരുന്നു.പണി പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കളിസ്ഥലങ്ങളിലൊന്നായി ഇത് മാറും. മൈതാനത്തിന് 750 ചതുരശ്രമീറ്റർ ചുറ്റളവുണ്ട്. ഒരേസമയത്ത് ഫുട്ബോൾ ഉൾപ്പെടെ മിക്ക കായികമത്സരങ്ങളും നടത്താൻ കഴിയും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു