സൗജന്യ സ്പോർട്‌സ് ഇഞ്ചുറി ആൻഡ് ആർത്രോസ്കോപിക് ക്യാമ്പ് ഞായറാഴ്ച ഇരിട്ടിയിൽ

പേരാവൂർ : സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് പൊതുജനങ്ങൾക്കും സ്പോർട്‌സ് താരങ്ങൾക്കും വേണ്ടി സൈറസ് സ്കൈ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ സ്പോർട്‌സ് ഇഞ്ചുറി ആൻഡി ആർത്രോസ്കോപ്പിക് ക്യാമ്പ് സംഘടിപ്പിക്കും. ഇരിട്ടി എം.ടു.എച്ച്. റസിഡൻസിയിൽ ഞായറാഴ്ച രാവിലെ 9 മണി മുതലാണ് ക്യാമ്പ്.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ ആർത്രോസ്കോപി സർജറിക്കായി പ്രത്യേക പാക്കേജുകൾ, സൗജന്യ അസ്ഥിബല നിർണയം, സൗജന്യ ബി.എം.ഐ., ബി.എം.ഡി. പരിശോധനകൾ എന്നിവയും നടത്തും.
സ്പോർട്‌സ് ഫിസിയോസ്, ഫിറ്റ്‌നസ് ട്രെയിനർമാർ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സൗജന്യ സേവനവും ക്യാമ്പിൽ ലഭിക്കുമെന്ന് ഭാരവാഹികളായ ഡോ. ഇനാസ് ഇസ്മായിൽ, അഡ്മിനിസ്ട്രെറ്റർ ടിന്റു ജിമ്മി, പി.ആർ.ഒ.മാരായ ക്രിസ്റ്റിൻ വർഗീസ്, വെൽന സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.