ചാവശ്ശേരി സംഘർഷം: ഒരാൾ കൂടി അറസ്റ്റിൽ

മട്ടന്നൂർ: ചാവശ്ശേരിയിലുണ്ടായ എസ്.ഡി.പി.ഐ – ആർ.എസ്.എസ്. സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. പ്രവർത്തകൻ ചാവശ്ശേരി സ്വദേശി സി.കെ.ഉനൈസി(26)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെയും മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.
സംഘർഷത്തിൽ ഇരുവിഭാഗത്തിലുമുള്ള ആറു പേരുടെ വീടുകൾ ആക്രമിക്കുകയും ഒരു കാർ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. 50ഓളം പേരെ പ്രതികളാക്കി ഒമ്പത് കേസുകളാണ് മട്ടന്നൂർ പോലീസ് രജിസ്റ്റർ ചെയ്തത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്., എസ്.ഡി.പി.ഐ. പ്രവർത്തകർ പ്രകടനം നടത്തുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു.