മുഴക്കുന്ന് പഞ്ചായത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു

മുഴക്കുന്ന്: തൊഴിലുറപ്പ് പദ്ധതിയിൽ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ച് ഗുണഭോക്താക്കളിൽനിന്ന് പശുത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കൃഷിക്കുളങ്ങൾ, കമ്പോസ്റ്റ് പിറ്റ് ,സോക്പിറ്റ്, കിണർ റീച്ചാർജ്, തീറ്റപ്പുൽകൃഷി, അസോളടാങ്ക്, സ്വയം സഹായ സംഘങ്ങൾക്കുള്ള വർക്ക് ഷെഡ് നിർമ്മിക്കൽ തുടങ്ങിയവക്ക് വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. തൊഴിൽ കാർഡ്, റേഷൻ കാർഡ്, തൻവർഷത്തെ കെട്ടിടനികുതിയും ഭൂനികുതിയും അടച്ച രസീത് എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30-നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.