ബൈക്കിൽ രാജ്യം ചുറ്റിക്കറങ്ങിയ വനിതകൾക്ക് സ്വീകരണം
കണ്ണൂർ : കന്യാകുമാരി മുതൽ കശ്മീർ വരെ ബൈക്കിൽ ചുറ്റിക്കറങ്ങി തിരിച്ചെത്തിയ വനിതകൾക്ക് പരിയാരത്ത് സ്വീകരണം. തിരുവനന്തപുരം സ്വദേശികളായ കമ്പനി സെക്രട്ടറി ജയശ്രീ, എം.കോം ബിരുദധാരിയായ കല്യാണി എന്നിവർക്കാണ് പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കലാ-സാംസ്‌ക്കാരിക സംഘടനയായ ക്യാമ്പിന്റെ നേതൃത്വത്തിൽ അനുമോദനം ഒരുക്കിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള നാലംഗസംഘം അടുത്ത ദിവസം എൻഫീൽഡ് ബൈക്കിൽ കശ്മീരിലേക്ക് യാത്ര തിരിക്കാനിരിക്കെ കല്യാണിയുടെയും ജയശ്രീയുടെയും യാത്രാനുഭവങ്ങൾ അവർക്ക് പ്രചോദനമായി. സ്വീകരണത്തിൽ സെക്രട്ടറി ശ്രീകുമാർ, ഡോ.അരുൺ, ഡോ.വിജേഷ് എന്നിവർ സംസാരിച്ചു.
