കൈകൾ കെട്ടി, വായിൽ തുണിതിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ

Share our post

കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ വീട്ടമ്മയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്.

ഭർത്താവും മക്കളും ഉൾപ്പടെ ആറ് പേരടങ്ങുന്നതാണ് രാധയുടെ കുടുംബം. കഴിഞ്ഞ ദിവസം അ‌ർദ്ധരാത്രിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്ന് കൊടുത്തത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി സമയം രാധ മുറിയിൽ ഉണ്ടായിരുന്നതായി ഭർത്താവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷം എന്താണെന്ന് സംഭവിച്ചതെന്നതിൽ ദുരൂഹത തുടരുകയാണ്. അതേസമയം, രാധയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ പരിക്കുകളോ മർദ്ദനമേറ്റതിന്റെ പാടുകളോയില്ല. സ്വയം കൈകൾ കെട്ടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!