മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചന യജ്ഞം

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചന യജ്ഞത്തിനും അതിരുദ്രത്തിനും തുടക്കമായി. ബുധനാഴ്ച നടക്കുന്ന യജ്ഞത്തിൽ പതിനഞ്ചോളം ബ്രഹ്മണ ശ്രേഷ്ടർ പങ്കെടുക്കും. തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. അർച്ചനകൾ നടത്താൻ ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പി.മു മരളീധരൻ അറിയിച്ചു.