ദിശാദർശൻ: അധ്യാപകർക്കായി മത്സരങ്ങൾ

ശ്രീകണ്ഠപുരം: സജീവ് ജോസഫ് എം.എൽ.എ.യുടെ സമഗ്ര വിദ്യാഭ്യാസ യുവജനപദ്ധതിയായ ‘ദിശാദർശന്റെ’ ഭാഗമായി അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തും. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തുന്നത്. ഇരിക്കൂർ മണ്ഡലത്തിലെ സ്കൂൾ, കോളേജ് അധ്യാപകർക്കും ഇരിക്കൂർ മണ്ഡലത്തിലെ സ്കൂൾ, കോളേജ് അധ്യാപകർക്കും ഇരിക്കൂർ മണ്ഡലത്തിൽ താമസിക്കുന്ന അധ്യാപകർക്കും പങ്കെടുക്കാം. കഥ, കവിത, ചിത്രരചന (ജലച്ചായം) എന്നീ മത്സരങ്ങളാണ് നടത്തുന്നത്.
കഥ-പ്രതീക്ഷ, കവിത-സ്വാതന്ത്ര്യം, ചിത്രരചന-ഇരിക്കൂറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ (എ3 കാൻവാസിൽ) വിഷയങ്ങളിലാണ് മത്സരങ്ങൾ. സൃഷ്ടികൾ സെപ്റ്റംബർ അഞ്ചിന് മുൻപ് sajeevjoseph.office@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 9495803132 എന്ന വാട്സാപ്പ് നമ്പറിലും അയക്കണം. ചിത്രരചനകൾ ആലക്കോട്ടും ശ്രീകണ്ഠപുരത്തുമുള്ള എം.എൽ.എ. ഓഫീസിലാണ് എത്തിക്കേണ്ടത്.