മലയോരത്തെ വെള്ളച്ചാട്ടങ്ങൾ കാണാൻ സന്ദർശകരുടെ തിരക്ക്

Share our post

നടുവിൽ : മലയോരത്തെ അഴകേറിയ വെള്ളച്ചാട്ടങ്ങൾ കാണാനും കുളിക്കാനും സഞ്ചാരികളുടെ തിരക്ക്.

ജാനുപ്പാറ, ഏഴരക്കുണ്ട്, മുന്നൂർ കൊച്ചി, വൈതൽക്കുണ്ട് വെള്ളച്ചാട്ടങ്ങളാണ് പ്രധാനപ്പെട്ടവ. വനത്തിൽനിന്ന് ഉദ്ഭവിച്ചെത്തുന്നതിനാൽ തെളിഞ്ഞ തണുപ്പുള്ള വെള്ളമാണ് വെള്ളച്ചാട്ടങ്ങളിലുള്ളത്. നടുവിൽ-കുടിയാന്മല റൂട്ടിലാണ് വൈതൽക്കുണ്ടൊഴികെയുള്ളവ. ആലക്കോട്-കാപ്പിമല വഴി സഞ്ചരിച്ചുവേണം വൈതൽക്കുണ്ടിലെത്താൻ. മലയോരഹൈവേയിലൂടെ കടന്നുപോകുന്നവരെ ഏറെ ആകർഷിക്കുന്നുണ്ട് മണ്ടളത്തുനിന്നുള്ള ജാനുപ്പാറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പറവൂരിലെ കാരക്കുണ്ട് വെള്ളച്ചാട്ടം കാണാനും ധാരാളമാളുകൾ എത്തുന്നുണ്ട്. പാണപ്പുഴയിൽ എത്തിച്ചേരുന്ന തോടുകളിലൊന്നാണ് മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നത്. വെള്ളച്ചാട്ടത്തിനടിവശത്തുകൂടി വെള്ളം പരന്നൊഴുകുന്നതിനാൽ അപകടസാധ്യതയും കുറവാണ്. പാറകളിൽ ഇരിക്കാനും വിശ്രമിക്കാനും കഴിയും.

സമീപം വനാന്തരീക്ഷമുള്ളതും സന്ദർശകർക്ക് വെള്ളച്ചാട്ടത്തെ പ്രിയപ്പെട്ടതാക്കുന്നു. പരിയാരം, മഠംതട്ട് എന്നിവിടങ്ങളിൽനിന്ന് കാരക്കുണ്ടിലേക്ക് എത്തിച്ചേരാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!