ചാവശ്ശേരിയിൽ തകർക്കപ്പെട്ട വീടുകൾ എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു

ചാവശ്ശേരി: തിങ്കളാഴ്ച രാത്രിയിൽ ചാവശേരിയിൽ തകർക്കപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ധീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് , ജില്ലാ കമ്മിറ്റിയംഗം കെ. ഇബ്രാഹിം, സൗദ നസീർ, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദകത്ത് നീർവേലി, പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, അഷ്‌റഫ് നടുവനാട്, ശംസുദ്ധീൻ കയനി, മുനീർ ശിവപുരം തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.
പ്രദേശത്ത് ഇടയ്ക്കിടെയുണ്ടാവുന്ന ബോംബ് സ്ഫോടനങ്ങളെ കുറിച്ച് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും റെയ്ഡോ മറ്റൊ ഇല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ആർ.എസ്.എസ് ക്രിമിനലുകളോടുള്ള പോലീസിന്റെ മൃദുസമീപനമാണ് വീണ്ടും ഇത്തരം ആക്രമ സംഭവങ്ങൾ ആവർത്തിക്കാൻ പ്രചോദനമാകുന്നതെന്നും എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു.
പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രതിരോധത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.