കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും

മംഗളൂരു: ഓണം പ്രമാണിച്ച് കർണാടക ആർ.ടി.സി. പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തും. മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.
ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ സർവീസ് ഉണ്ടാവുമെന്ന് മംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 20 ബസ്സുകൾ പ്രത്യേക സർവീസിന് അനുവദിച്ചു. ആവശ്യം വന്നാൽ കൂടുതൽ ബസ്സുകൾ ഇറക്കും.