പഠനമുറി നിർമ്മിക്കുന്നതിന് ധനസഹായം

കണ്ണൂർ : കണ്ണൂർ, പാനൂർ, തലശ്ശേരി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ, കോർപറേഷൻ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് പഠനമുറി നിർമാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സ്‌പെഷ്യൽ കേന്ദ്രീയ വിദ്യാലയ/ടെക്‌നിക്കൽ സ്‌കൂൾ വിദ്യാർഥികളായിരിക്കണം. കുടുംബ വാർഷിക വരുമാനപരിധി ഒരു ലക്ഷം രൂപ. നിലവിൽ താമസിക്കുന്ന വീടിന്റെ ആകെ വിസ്തീർണം 800 ചതുരശ്ര അടിയിൽ കൂടരുത്, ധനസഹായം വിനിയോഗിച്ച് കോൺക്രീറ്റ് മേൽക്കൂര, രണ്ട് ജനലുകൾ, ഒരു വാതിൽ, ടൈൽ പാകിയ മുറി എന്നിവയോടു കൂടിയ വൈദ്യുതീകരിക്കപ്പെട്ട പഠന മുറി നിർമിക്കണം. താൽപര്യമുള്ളവർ ജാതി, വരുമാനം, സ്‌കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്, വീടിന്റെ തറ വിസ്തീർണം, വീടിന്റെ ഉടമസ്ഥത, മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് മുൻപ് ധനസഹായം ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ആഗസ്റ്റ് 26നകം പാനൂർ ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കണ്ണൂർ ബ്ലോക്കിലെ അപേക്ഷ ആഗസ്റ്റ് 24നകം കണ്ണൂർ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കല്യാശ്ശേരി ബ്ലോക്കിലെ അപേക്ഷ ആഗസ്റ്റ് 25നകം കല്ല്യാശ്ശേരി ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കണ്ണൂർ കോർപറേഷനിലെ അപേക്ഷ കോർപ്പറേഷൻ പട്ടിക ജാതി വികസന ഓഫീസിൽ ആഗസ്റ്റ് 31നകം സമർപ്പിക്കണം