പേരാവൂരിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി

പേരാവൂർ : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി മുസ്തഫ, അനൂപ് മുരിക്കന്‍, പ്രഭാകരന്‍, തോട്ടുങ്കര ബാലന്‍, ബേബി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.