യുറീക്ക വിജ്ഞാനോത്സവം സ്‌കൂൾതലം 15ന്

കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവം സെപ്‌തംബർ 15ന് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും നടക്കും. “അറിവ് നിർമിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന കുട്ടി” എന്നതാണ് ഈ വർഷത്തെ തീം. സർഗാത്മക പ്രവർത്തനം, നിർമാണം, പരീക്ഷണം, നിരീക്ഷണം എന്നിവ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകും. പഞ്ചായത്തുതല മത്സരങ്ങളും സെപ്‌തംബറിലാണ്.
ജില്ലാ–സംസ്ഥാനതല കുട്ടികളുടെ സെമിനാറുകൾ ഒക്ടോബർ–നവംബർ മാസങ്ങളിൽ നടക്കും.
വിജ്ഞാനോത്സവം വിജയിപ്പിക്കുന്നതിന് ജില്ലാ പ്രവർത്തക യോഗം ചേർന്നു. പി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ഒ.എം. ശങ്കരൻ, എം.പി. സനിൽകുമാർ, ഡോ. ശ്രീജ, കെ.വി. മനോജ്, പി.വി. ദിവാകരൻ, വി.വി. വൽസല, കെ. വനജ, കെ. വിനോദ് കുമാർ, ബിജു നിടുവാലൂർ, പി.ടി. രാജേഷ്, പി.പി. ബാബു, സതീശൻ കസ്തൂരി തുടങ്ങിയവർ സംസാരിച്ചു. 27ന് ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ വിദ്യാഭ്യാസ കൺവൻഷൻ ചേരും.