യു.പി.ഐ. പേമെന്റുകൾക്ക് പ്രത്യേക തുക ഈടാക്കില്ല

ന്യൂഡൽഹി: യു.പി.ഐ. പേമെന്റുകൾക്ക് സർവീസ് ചാർജായി പ്രത്യേകതുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേകനിരക്ക് ഈടാക്കാനുള്ള നിർദേശം ആർ.ബി.ഐ. പരിഗണിക്കുന്നുവെന്ന വാർത്തകളെക്കുറിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഉപയോക്താക്കളിൽനിന്ന് ഇത്തരത്തിൽ തുക ഈടാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്ലില്ല. സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനവും സാമ്പത്തിക രംഗത്തിന് ഉത്‌പാദന നേട്ടവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് യു.പി.ഐ. എന്നും മന്ത്രാലയം പറഞ്ഞു. അതിനാൽ ഏതെങ്കിലും തരത്തിലുള്ള ലെവി ചുമത്താൻ ആലോചനയില്ല. ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന് കഴിഞ്ഞവർഷം സർക്കാർ സാമ്പത്തിക പിന്തുണ നൽകിയിരുന്നുവെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
2020 ജനവരി ഒന്നുമുതൽ യു.പി.ഐ. ഇടപാടുകൾ സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ധനമന്ത്രാലയം പറഞ്ഞു.