സ്റ്റീവ് ജോബ്‌സിന്റെ ആപ്പിള്‍ 1 പ്രോട്ടോടൈപ്പ് ലേലം ചെയ്തത് 6.77 ലക്ഷം ഡോളറിന്

Share our post

സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചിരുന്ന ആപ്പിള്‍-1 കംപ്യൂട്ടര്‍ പ്രോട്ടോടൈപ്പ് 6,77,196 ഡോളറിന് ലേലത്തില്‍ വിറ്റു. ബേ ഏരിയയില്‍ നിന്നുള്ള ഒരാളാണ് ഇത് ലേലത്തില്‍ വിറ്റത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കാലിഫോര്‍ണിയ മൗണ്ടന്‍ വ്യൂവിലെ ബൈറ്റ് ഷോപ്പ് ഉടമ പോള്‍ ടെറലിന് കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം കാണിച്ചുകൊടുക്കുന്നതിനാണ് ജോബ്‌സ് ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചത്. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വിറ്റിരുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ ഷോപ്പുകളില്‍ ഒന്നാണ് ബൈറ്റ് ഷോപ്പ്.

കമ്പനിയുടെ ഭാവിതന്നെ മാറ്റി മറിച്ച ആദ്യത്തെ ഓര്‍ഡര്‍ ലഭിച്ചത് ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചുള്ള അവതരണത്തെ തുടര്‍ന്നായിരുന്നുവെന്ന് ലേല സ്ഥാപനമായ ആര്‍ആര്‍ ഓക്ഷന്‍ പറയുന്നു. തുടക്കത്തില്‍ ഹോബിയിസ്റ്റുകള്‍ക്ക് വേണ്ടി 40 ഡോളറിന്റെ ഡൂ ഇറ്റ് യുവര്‍ സെല്‍ഫ് കിറ്റ് ആയാണ് ജോബ്‌സും സ്റ്റീവ് വൊസ്‌നൈയ്കും ചേര്‍ന്ന് ആപ്പിള്‍ 1 വിഭാവനം ചെയ്തത്. അതൊരു സമ്പൂര്‍ണ കംപ്യൂട്ടര്‍ ആക്കി മാറ്റാന്‍ ടെറല്‍ നിര്‍ദേശിച്ചു. ഇത് 666.66 ഡോളറിനാണ് ഈ കംപ്യൂട്ടര്‍ വിറ്റത്.

1976-ല്‍ പോള്‍ ടെറല്‍ പകര്‍ത്തിയ പോളറോയിഡ് ചിത്രങ്ങളുമായി ഒത്തുനോക്കുകയും പോള്‍ ടെറലുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതിന് ശേഷമാണ് ലേലത്തില്‍ വിറ്റ ബോര്‍ഡിന്റെ ആധികാരികത ഉറപ്പാക്കിയത്. എന്ന് ആര്‍ആര്‍ ഓക്ഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബി ലിവിംഗ്സ്റ്റണ്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഇത് ആപ്പിള്‍-1 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആപ്പിള്‍-1 വിദഗ്ദ്ധനായ കോറി കോഹന്‍ സ്ഥിരീകരിച്ചു. കോഹന്‍ സാക്ഷ്യപ്പെടുത്തിയ പതിമൂന്ന് പേജുള്ള റിപ്പോര്‍ട്ടും പ്രോട്ടോടൈപ്പിനൊപ്പം വിറ്റു.

ആഗോള സാങ്കേതിക വിദ്യാഭീമനായ വളര്‍ന്ന ആപ്പിള്‍ എന്ന കമ്പനിയുടെ തുടക്കകാലത്ത് വലിയ വഴിത്തിരിവായിരുന്നു ഈ പ്രോട്ടോടൈപ്പ്. ഈ ഡിസൈന്‍ ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ സ്റ്റീവ് വൊസ്‌നിയാക്കിന് അന്ന് താല്പര്യം ഉണ്ടായിരുന്നില്ല. മാത്രവുമല്ല കംപ്യൂട്ടറിന്റെ ഡിസൈന്‍ ഹോംബ്രൂ കംപ്യൂട്ടര്‍ ക്ലബ്ബിന് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. ഈ ഡിസൈനിനെ ഒരു പൂര്‍ണമായ പേഴ്‌സണല്‍ കംപ്യൂട്ടറാക്കി മാറ്റുന്നതില്‍ സ്റ്റീവ് ജോബ്‌സും ടെറലുമാണ് പ്രധാന പങ്കുവഹിച്ചത്. ഈ ശ്രമമാണ് ആപ്പിളിനെ ഇന്നത്തെ സ്ഥിതിയിലേക്ക് ദിശ തിരിച്ചുവിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!