Connect with us

Breaking News

മട്ടന്നൂർ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി

Published

on

Share our post

മട്ടന്നൂർ: നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി .35 സീറ്റിൽ 21 എണ്ണം നേടിയാണ് ഭരണം ഇടതുപക്ഷ മുന്നണി നിലനിർത്തിയത്. യു ഡി എഫിന് 7 സീറ്റുകൾ കൂടി 14 സീറ്റുകൾ ലഭിച്ചു.

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വിജയിച്ച മുന്നണി
Total: 35 വാർഡുകൾ
LDF: 21
UDF: 14
NDA: 0

തെരഞ്ഞെടുപ്പ് ഫലം:

വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍

വാര്‍ഡ് 1 മണ്ണൂര്‍
പി രാഘവന്‍ മാസ്റ്റര്‍(ഐഎന്‍സി)-538
എം വി സുരേഷ് ( സിപിഐഎം)-467
എം കെ ദീപേഷ് (ബിജെപി)-100
ഭൂരിപക്ഷം 71

2 പൊറോറ
കെ പ്രിയ (ഐഎന്‍സി)-537
സൗമ്യ രജിത്ത്( സിപിഐഎം)-474
കെ സൗമ്യ(ബിജെപി)-73
ഭൂരിപക്ഷം 63

3 ഏളന്നൂര്‍
കെ അഭിനേഷ്(ഐഎന്‍സി)-589
ബിന്ദു പറമ്പന്‍( സിപിഐഎം)-543
പി ജിനേഷ്(ബിജെപി)-15
ഭൂരിപക്ഷം 46

4 കീച്ചേരി
ഒ കെ സ്‌നേഹ(സിപിഐഎം)-532
പി പി സുബൈദ(ഐഎന്‍സി)-354
ടി പ്രഗിത (ബിജെപി)-42
ഭൂരിപക്ഷം 178

5 ആണിക്കരി
ഉമൈബ ടീച്ചര്‍(ഐയുഎംഎല്‍)-636
എ ശ്രീജ(സ്വതന്ത്ര)-381
എം കെ സീത(ബിജെപി)-6
ഭൂരിപക്ഷം 255

6 കല്ലൂര്‍
കെ മജീദ്(സിപിഐഎം)-503
കെ ഗോവിന്ദന്‍(സി എം പി സി സി( സി പി ജെ)-239
കെ സുനില്‍കുമാര്‍ (ബിജെപി)-67
ഭൂരിപക്ഷം 264

7 കളറോഡ്
പി പി അബ്ദുല്‍ ജലീല്‍(ഐയുഎംഎല്‍)-505
പി റീത്ത( സി പി ഐ എം)-343
കെ സാജിര്‍( എസ് ഡി പി ഐ)-105
എന്‍ പി പ്രകാശന്‍ (ബിജെപി)-18
ഭൂരിപക്ഷം 162

8 മുണ്ടയോട്
പി ശ്രീജ(സിപിഐഎം)-421
ഉഷ ബാലകൃഷ്ണന്‍( ഐഎന്‍സി)-417
പി വി സജിത (ബിജെപി)-15
ഭൂരിപക്ഷം 4

9 പെരുവയല്‍ക്കരി
സി ശ്രീലത(സിപിഐഎം)-459
സി പി ശോഭന( ഐഎന്‍സി)-234
പി ദിവ്യ (ബിജെപി)-15
ഭൂരിപക്ഷം 225

10 ബേരം
എം അഷ്‌റഫ്(ഐയുഎംഎല്‍)-559
വി നൗഫല്‍(സിപിഐഎം)-550
സി എം മുഹമ്മദ് അലി( എസ് ഡി പി ഐ)-24
ജി അജിത്ത് കുമാര്‍ (ബിജെപി)-17
നൗഫല്‍( സ്വതന്ത്രന്‍)-6
ഭൂരിപക്ഷം 9

11 കായലൂര്‍
ഇ ശ്രീജേഷ്(സിപിഐഎം)-524
സി കെ രമേഷ് (ബിജെപി)-184
വി റഫീഖ്( ഐ എന്‍ സി)-113
ഭൂരിപക്ഷം 340

12 കോളാരി
പി അനിത(സിപിഐഎം)-362
പി ശ്രുതി(ബിജെപി)-329
കെ റീന ടീച്ചര്‍( ഐ എന്‍ സി)-306
ഭൂരിപക്ഷം 33

13 പരിയാരം
ടി കെ സിജില്‍(സിപിഐഎം)-516
എം സുധീന്ദ്രന്‍ മാസ്റ്റര്‍( ഐ എന്‍ സി)-404
സി അബ്ദുള്‍ റഫീഖ്( എസ്ഡിപിഐ)-81
ഇ ജിതിന്‍ (ബിജെപി)-23
ഭൂരിപക്ഷം 112

14 അയ്യല്ലൂര്‍
കെ ശ്രീന(സിപിഐഎം)-662
കെ സി ഗീത( ഐ എന്‍ സി)-116
രാഗിണി (ബിജെപി)-41
ഭൂരിപക്ഷം 546

15 ഇടവേലിക്കല്‍
കെ രജത(സിപിഐഎം)-661
ടി വി രത്‌നാവതി( ഐ എന്‍ സി)-81
എന്‍ ഇന്ദിര (ബിജെപി)-38
ഭൂരിപക്ഷം 580

16 പഴശ്ശി
പി ശ്രീനാഥ്(സിപിഐഎം)-602
മുസ്തഫ ചൂര്യോട്ട്( ഐ യു എം എല്‍)-266
പി പി രാജേഷ് (ബിജെപി)-29
ഭൂരിപക്ഷം 336

17 ഉരുവച്ചാല്‍
കെ കെ അഭിമന്യു(സിപിഐഎം)-595
വി റമീസ്( ഐ യു എം എല്‍)-326
വനേഷ് ഒറോക്കണ്ടി(ബിജെപി)-29
ഭൂരിപക്ഷം 269

18 കരേറ്റ
പി പ്രസീന(സിപിഐ)-597
കെ ബിന്ദു(ബിജെപി)-304
കെ സി ഷിബിന(ഐ എന്‍ സി)-100
ഭൂരിപക്ഷം 293

19 കുഴിക്കല്‍
എം ഷീബ(സിപിഐഎം)-584
സുരേഷ് മാവില(ഐ എന്‍ സി)-452
സി ഹരീന്ദ്രന്‍(ബിജെപി)-97
ഭൂരിപക്ഷം: 132

20 കയനി
എം രഞ്ജിത്ത്(സിപിഐഎം)-561
സുബൈദ ടീച്ചര്‍(ഐ എന്‍ സി)-508
കെ റിനീഷ്(ബിജെപി)-66
പി പവാസ്( എസ്ഡിപിഐ)-50
ഭൂരിപക്ഷം 53

21 പെരിഞ്ചേരി
മിനി രാമകൃഷ്ണന്‍(ഐഎന്‍സി)-377
കെ ഒ പ്രസന്നകുമാരി(സിപിഐഎം)-335
കെ പി മിനി(ബിജെപി)-22
ഭൂരിപക്ഷം 42

22 ദേവര്‍കാട്
ഒ പ്രീത(സിപിഐഎം)-452
ശ്രുതി റിജേഷ്(ഐഎന്‍സി)-210
റീജ(ബിജെപി)-101
ഭൂരിപക്ഷം 242

23 കാര
പി പ്രമിജ(സിപിഐഎം)-651
ആര്‍ കെ പ്രീത(ഐഎന്‍സി)-190
കെ പി ശശികല(ബിജെപി)-82
ഭൂരിപക്ഷം 461

24 നെല്ലൂന്നി
എന്‍ ഷാജിത്ത് മാസ്റ്റര്‍(സിപിഐഎം)-639
പി ആര്‍ ഭാസ്‌കര ഭാനു(ഐഎന്‍സി)-251
കെ വിശ്വനാഥന്‍(ബിജെപി)-29
ഭൂരിപക്ഷം 388

25 ഇല്ലംഭാഗം
പി രജിന(ഐഎന്‍സി)-441
കെ എം ഷീബ(സിപിഐഎം)-405
കെ പ്രിയ(ബിജെപി)-112
ഭൂരിപക്ഷം 36

26 മലക്കുതാഴെ
വി എം സീമ(സിപിഐഎം)-626
എം വി ഷൈനി(ആര്‍ എസ് പി)-203
കെ സൗമ്യ(ബിജെപി)-187
ഭൂരിപക്ഷം 423

27 എയര്‍പോര്‍ട്ട്
പി കെ നിഷ(സിപിഐഎം)-560
രേഷ്മ അനീഷ്(ഐഎന്‍സി)-254
കെ രേഷ്മ(ബിജെപി)-80
ഭൂരിപക്ഷം 306

28 മട്ടന്നൂര്‍
സുജിത(ഐഎന്‍സി)-401
പി എ സുമയ്യ(സ്വതന്ത്ര)-187
മാധുരി(ബിജെപി)-40
ഭൂരിപക്ഷം 214

29 ടൗണ്‍
കെ വി പ്രശാന്ത്(ഐഎന്‍സി)-343
എ മധുസൂദനന്‍(ബിജെപി)-331
എം കെ ശ്രീമതി(സ്വതന്ത്ര)-83
ഭൂരിപക്ഷം 12

30 പാലോട്ടുപള്ളി
പി പ്രജില(ഐയുഎംഎല്‍)-561
ഷിജില മോഹന്‍(സിപിഐഎം)-324
സി പി റിബിന്‍(ബിജെപി)-23
ഭൂരിപക്ഷം 237

31 മിനി നഗര്‍
വി എന്‍ മുഹമ്മദ്(ഐയുഎംഎല്‍)-283
പി വി ഷാഹിദ്(സ്വതന്ത്രന്‍)-268
വി പി ഇസ്മയില്‍(സിപിഐഎം)-182
അനൂപ് കല്ലിക്കണ്ടി(ബി ജെ പി)-69
ഭൂരിപക്ഷം 15

32 ഉത്തിയൂര്‍
വി കെ സുഗതന്‍(സിപിഐഎം)-545
കെ വി ജയചന്ദ്രന്‍(ഐഎന്‍സി)-418
വി എ സുധീഷ്( ബി ജെ പി)-29
ഭൂരിപക്ഷം 127

33 മരുതായി
സി അജിത്ത് കുമാര്‍(ഐഎന്‍സി)-465
പി രാജിനി(ജെഡിഎസ്)-380
കെ പി രതീഷ്( ബി ജെ പി)-26
ഭൂരിപക്ഷം 85

34 മേറ്റടി
സി അനിത(ഐഎന്‍സി)-415
ഷാഹിന സത്യന്‍(സിപിഐഎം)-402
എ രജിത(ബിജെപി)-351
ഭൂരിപക്ഷം 13

35 നാലങ്കേരി
സി പി വാഹിദ(ഐഎന്‍എല്‍)-548
ഷംല ഫിറോസ്(ഐ യു എം എല്‍)-503
എം വി പ്രയങ്ക( ബി ജെ പി)-57
ഭൂരിപക്ഷം 45

 


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!