Connect with us

Breaking News

കു​റ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനും ജില്ലാ പഞ്ചായത്തിന്റെ സ്മാർട്ട്-ഐ പദ്ധതി

Published

on

Share our post

കണ്ണൂർ: ജില്ലയിലുടനീളം ഒക്ടോബറോടെ സ്മാർട്ട്-ഐ’ പദ്ധതിയിലൂടെ നിരീക്ഷണ ക്യാമറകൾ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കു​റ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കുന്നതിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്.

മാലിന്യം തള്ളൽ, അനധികൃത മണൽക്കടത്ത് എന്നിവ പിടികൂടാനും കു​റ്റകൃത്യങ്ങൾ തടയാനുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ 1,500 ഓളം ക്യാമറകൾ ഇതിനായി ഒരുക്കും. ജില്ല ആസ്ഥാനവുമായി കേബിൾ വഴി ക്യാമറകൾ ബന്ധിപ്പിക്കും. സർവറും മ​റ്റ് കാര്യങ്ങളും ജില്ല പഞ്ചായത്താണ് ഒരുക്കുക. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സാങ്കേതിക സമിതി രൂപവത്കരിക്കാൻ തീരുമാനമായി. ക്യാമറകളുടെ സ്പെസിഫിക്കേഷൻ സമിതി തീരുമാനിക്കും. കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിന്റെ സാങ്കേതിക സഹായവും ലഭിക്കും. കോർപ്പറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതി ഏ​റ്റെടുത്തിട്ടുണ്ട്.

കേബിൾ വഴി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനാൽ തകരാർ സംഭവിച്ചാലും ബന്ധം വിച്ഛേദിക്കപ്പെട്ടാലും വിവരം ലഭിക്കും. ഏതൊക്കെ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കണമെന്ന കാര്യം തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. മണൽക്കടത്തും മാലിന്യം തള്ളലുമെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങൾ ഒരുപരിധി വരെ തടയാൻ നിരീക്ഷണ ക്യാമറകൾക്ക് സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മാലിന്യം തള്ളലും മണൽ കടത്തും തടയാം

പാപ്പിനിശ്ശേരി, വളപട്ടണം ഭാഗങ്ങളിൽ മണലൂ​റ്റും കടത്തും നിത്യസംഭവമാണ്. ജലസ്രോതസുകളിൽ അടക്കം മാലിന്യം തള്ളി കടന്നുകളയുന്ന സ്ഥിരം സംഘങ്ങൾ ജില്ലയിലുണ്ട്. 1,500ഓളം കാമറകൾ ജില്ലയുടെ വിവധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതോടെ ഇത്തരം കു​റ്റകൃത്യങ്ങൾ കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കും. സ്ഥിരം കു​റ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരീക്ഷണം ഏർപ്പെടുത്താനുമാവും. കണ്ണൂർ കോർപ്പറേഷനിൽ 150 ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. കു​റ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കുന്നതിനുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇ-ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്മാർട്ട്-ഐ പദ്ധതി ഒക്ടോബറോടെ നടപ്പിലാക്കാനാണ് ലക്ഷ്യം. 1,500ഓളം ക്യാമറകൾ ജില്ലയുടെ വിവധ ഭാഗങ്ങളിൽ സ്ഥാപിക്കും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!