എൻ.എഫ്.പി.ഇ: ലോഗോ ക്ഷണിച്ചു
ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ കാസർകോട്ട് നടക്കുന്ന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ.) അഖിലേന്ത്യാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. സംസ്ഥാനടിസ്ഥാനത്തിലാണ് ലോഗോ ക്ഷണിച്ചത്. 30-ന് മുൻപായി ജനറൽ കൺവീനർ, സ്വാഗതസംഘം, എൻ.എഫ്.പി.ഇ. (ജി.ഡി.എസ്.) അഖിലേന്ത്യാ സമ്മേളനം, പി ആൻഡ് ടി ഹോം, കാസർകോട്- 671121 എന്ന വിലാസത്തിലോ താഴെപറയുന്ന ഇ-മെയിൽ ഐ.ഡി., വാട്‌സാപ്പ് നമ്പറിലോ ലഭിക്കണം. ഇ-മെയിൽ: nfpegdsaic@gmail.com. ഫോൺ: 9847081022.
