ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഫെയര്‍ ആഗസ്റ്റ് 24ന്

Share our post

കണ്ണൂർ: ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ഗാലിഗര്‍ലെ വിവിധ ഒഴിവുകളിലേക്കുള്ള ജോബ് ഫെയര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ബുധനാഴ്ച നടത്തുന്നു. പ്രോസസ്സ് അസോസിയേഷന്‍/ പ്രോസസ്സ് അനലിസ്റ്റ് ഡിപ്പാര്‍ട്‌മെന്റില്‍ ഓപ്പറേഷന്‍/ഫിനാന്‍സ് അക്കൗണ്ട്‌സ് തസ്തികയില്‍ ആണ് നിയമനം. യോഗ്യത: ബി ബി എ / ബി എ, ബി കോം, ബി.ബി.എം, ബി.എസ്.സി മാത്‌സ്, / എം.ബി.എ, എം-കോം, എം.എസ്.സി മാത്‌സ്, എം.എ (കമ്പ്യൂട്ടർ സയൻസ് ഒഴികെ ). ഉദ്യോഗാര്‍ത്ഥികള്‍ 2019 ന് ശേഷം പാസ്സ് ഔട്ട് ആയവരാവണം. താല്പര്യമുള്ളവർക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം https://forms.gle/Uiz35CfD8iqSyaVS7 എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം : രാവിലെ 9.30 മുതല്‍ 12.30 വരെ. ഫോണ്‍ : 0497 – 2707610, 6282942066


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!