Connect with us

Breaking News

ഇ-ഹെൽത്ത്: ആരോഗ്യം വിരൽത്തുമ്പിൽ

Published

on

Share our post

കണ്ണൂർ: രോഗത്തിന്റെ അവശത സഹിച്ച് ഡോക്ടറുടെ പരിശോധനാമുറിക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂനിൽക്കേണ്ട അവസ്ഥ ഇല്ലാതാവുന്നു. ഇ- ഹെൽത്ത് നടപ്പിലാകുന്നതോടെ ആസ്പത്രിയിലെ കാത്തിരിപ്പും വരിനിൽക്കലും എല്ലാം അവസാനിക്കും. ഒരാൾ ആസ്പത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പർ രഹിത സംവിധാനമാണ് ലക്ഷ്യമിടുന്നത്. 

നിലവിൽ ജില്ലയിലെ 23 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇ- ഹെൽത്ത് സംവിധാനത്തിലായി. ആറെണ്ണം അവസാന ഘട്ടത്തിലാണ്. ബാക്കിയുള്ള ആരോഗ്യകേന്ദ്രങ്ങൾ ഈ വർഷം തന്നെ ഇ- ഹെൽത്താവും.

ഇ- ഹെൽത്തിലൂടെ ചികിത്സ, റിസർച്ച്, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, രോഗനിർണയം, പൊതുജനാരോഗ്യം നിരീക്ഷിക്കൽ എന്നിവ സാദ്ധ്യമാകും. ഇലക്‌ട്രോണിക് റെഫറൽ സംവിധാനത്തിലൂടെ രോഗിയെകുറിച്ചുള്ള വിവരങ്ങൾ പ്രാഥമിക മേഖലയിൽ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ ലഭ്യമാകും.

വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളിൽ ലഭ്യമാകുന്നതിനാൽ തുടർ ചികിത്സ മികവുറ്റ രീതിയിൽ നിർണയിക്കാൻ സാധിക്കും. രോഗികൾക്ക് തങ്ങളുടെ ചികിത്സാ സംബന്ധിയായ രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകും. രോഗികൾക്ക് യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പറും ലഭ്യമാകും.

നിലവിലുള്ള ആസ്പത്രികൾ

തേർത്തല്ലി, കാങ്കോൽ- ആലപ്പടമ്പ്, മലപ്പട്ടം, പാട്യം, പട്ടുവം, ചെറുതാഴം, മുണ്ടേരി, തില്ലങ്കേരി, കൊട്ടിയൂർ, വളപട്ടണം, കതിരൂർ, അഞ്ചരക്കണ്ടി, ചെറുകുന്ന്, എരമം- കുറ്റൂർ, കല്യാശേരി, മോറാഴ, പുളിങ്ങോം, രാമന്തളി, ചിറക്കൽ, നാറാത്ത്, മുഴപ്പിലങ്ങാട്. 

സൗകര്യങ്ങൾ 

വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റും ആസ്പത്രി അപ്പോയ്‌മെന്റും എടുക്കാം. അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാം. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. സ്മാർട്ട് ഫോണും കംപ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഒ.പി. ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, റേഡിയോളജി എന്നിങ്ങനെ എല്ലാ സേവനങ്ങൾക്കും ടോക്കൺ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാകും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓൺലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടർക്കും ലഭ്യമാകും.

പരിശോധനാഫലം മൊബൈൽ ഫോണിൽ എത്തുന്നതിനൊപ്പം രോഗിയുടെ ആരോഗ്യവിവരങ്ങളെല്ലാം കൈകളിലെത്തും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!