തൊഴില്‍ രഹിതർക്ക് വാഹന വായ്പ

Share our post

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാഹന വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ തൊഴില്‍ രഹിതരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 10,00,000 രൂപയാണ് വായ്പാ തുക . പ്രായം : 18നും 55നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കൂടരുത്. അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുണ്ടായിരിക്കണം. വായ്പാ തുക 5ലക്ഷം രൂപവരെ 7 ശതമാനവും അതിനു മുകളില്‍ 9 ശതമാനവുമാണ് പലിശ നിരക്ക്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 0497 2705036 , 9400068513


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!