പേരാവൂരിൽ ‘എ ടു സെഡ്’ ഷോപ്പ് പ്രവർത്തനം തുടങ്ങി

പേരാവൂർ: കൊട്ടിയൂർ റോഡിൽ ‘എ ടു സെഡ്’ എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീറിന് നല്കി ഡോ.വി. രാമചന്ദ്രൻ നിർവഹിച്ചു.ജിതിൻ പാലോറാൻ,ചേംബർ ഭാരവാഹികളായ വി.കെ. വിനേശൻ,എൻ.പി. പ്രമോദ്,എ ടു സെഡ് മാനേജിങ്ങ് പ്രതിനിധികളായ എ.കെ. റഫീഖ്,എ.കെ.സമീർ തുടങ്ങിയവർ സംബന്ധിച്ചു.