ക്ഷേമനിധി കുടിശ്ശിക അടക്കാം

Share our post

കണ്ണൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി വിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ആഗസ്റ്റ് 25ന് രാവിലെ 11 മണി മുതല്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. കാസര്‍കോട്, ഹോസ്ദുര്‍ഗ്, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടയ്ക്കണം.

ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് അപേക്ഷ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖ, ശമ്പളപട്ടികയുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കാവുന്നതാണ്. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0495 2360720.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!