മാലിന്യ സംസ്‌കരണം ഇനി പെരളശ്ശേരിയിലും സ്മാര്‍ട്ടാകും

പെരളശ്ശേരി : പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനം ഡിജിറ്റലാകുന്നു. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രസിഡൻ്റ് എ.വി. ഷീബ പഞ്ചായത്തിന് സമീപത്തെ വീട്ടില്‍ ക്യു.ആര്‍. കോഡ് പതിച്ച് നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകര്‍മ സേനയുടെ മാലിന്യ ശേഖരണം ഇതോടെ ഡിജിറ്റലാകും. വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആര്‍. കോഡ് പതിക്കും. ഇതോടെ പ്രതിമാസ മാലിന്യ ശേഖരണം പഞ്ചായത്തിനും വകുപ്പുകള്‍ക്കും വിരല്‍ തുമ്പില്‍ ലഭ്യമാകും. ക്യു.ആര്‍. കോഡ് പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സര്‍വേയും ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ വഴി നടത്തും.
സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യം കൈവരിക്കുക, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ മോണിറ്റര്‍ ചെയ്യുക എന്നിവയാണ് ലക്‌ഷ്യം. സ്ഥിരം സമിതി അധ്യക്ഷ എന്‍. ബീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി. പ്രശാന്ത്, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. സുഗതന്‍, എ. ശൈലജ, ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ വി.കെ. അബിജാത്, ശുചിത്വ മിഷന്‍ ചാര്‍ജ് ഓഫീസര്‍ സിമി, അസി.സെക്രട്ടറി റീന, കെല്‍ട്രോണ്‍ പ്രതിനിധികളായ എന്‍. അഖില്‍, അതുല്‍, ആദിത്യ എന്നിവര്‍ സംസാരിച്ചു.