ഗൂഗിൾ ക്രോം ബ്രൗസർ ഉടൻ അപ്ഡേറ്റ് ചെയ്യുക- മുന്നറിയിപ്പുമായി ഗൂഗിൾ

Share our post

അടുത്തിടെയാണ് 27 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104 ഗൂഗിള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഉപഭോക്താക്കളോട് വീണ്ടും ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. 11 സുരക്ഷാ പ്രശ്‌നങ്ങളാണ് ക്രോം ബ്രൗസറില്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

പുതിയ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളുമാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റുകളെല്ലാം ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരമാണ്. ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്‌നമാണെന്നും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിള്‍ വര്‍ഗീകരിച്ചിട്ടുണ്ട്.

എങ്കിലും എന്തെല്ലാം ആണ് ഈ പ്രശ്‌നങ്ങള്‍ എന്ന് ഗൂഗിള്‍ വിശദമാക്കിയിട്ടില്ല. ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന ബഗ്ഗുകള്‍ ആണ് പ്രശ്‌നം എന്നാണ് വിവരം.

ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ-

ബ്രൗസര്‍ തുറക്കുക

വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക

Help തിരഞ്ഞെടുക്കുക

About Google Chrome തിരഞ്ഞെടുക്കുക

തുറന്നു വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെ Updating Chrome എന്ന് കാണാം

അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ Relaunch Button കാണാം അത് ക്ലിക്ക് ചെയ്യുക


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!