ഷമീർ മുരിങ്ങോടിയെ മോചിപ്പിക്കാനാവശ്യപ്പെട്ട് പേരാവൂരിൽ എസ്.ഡി.പി.ഐ പ്രകടനവും പൊതുയോഗവും

പേരാവൂർ: കാപ്പ ചുമത്തി ജയിലിലടച്ച എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തകനായ ഷമീറിനെ പേരാവൂർ പോലീസ് അകാരണമായി ജയിലിലടച്ചതാണെന്നും ഷമീറിനെ വിട്ടയക്കും വരെ പ്രക്ഷോഭം തുടരുമെന്നും അജ്മൽ ഇസ്മായിൽ പ്രഖ്യാപിച്ചു.
മണ്ഡലം സെക്രട്ടറി നാലകത്ത് റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റിയംഗം സൗദ നസീർ, എ.സി. മുഹമ്മദ്, റഫീഖ് കാട്ടുമാടം, റാഷിദ് ആറളം, അഷറഫ് നടുവനാട് തുടങ്ങിയവർ സംസാരിച്ചു.