Breaking News
സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വ്യാപനം തടയും
കണ്ണൂർ : സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ അതിവ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യാജ മദ്യ നിർമ്മാണവും വിതരണവും മദ്യക്കടത്തും തടയാൻ രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനിച്ചു. ഓണത്തിന് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ വി സുമേഷ് എംഎല്‍എ നിര്‍ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ ഓട്ടോറിക്ഷകള്‍ വഴി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്നും യുവാക്കളില്‍ അവബോധം വര്‍ധിപ്പിക്കണമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ പറഞ്ഞു. ജാഗ്രത സമിതികളില്‍ യുവജന സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്താനും പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. എക്‌സൈസ്, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് നടപടി കര്‍ശനമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷ വഹിച്ച ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഓണാഘോഷത്തിനു മുന്നോടിയായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയതായും 04972706698 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് അറിയിച്ചു.
തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകള്‍ നടക്കുന്നുണ്ട്. എല്ലാ റേഞ്ച് ഓഫീസുകളിലും രണ്ട് പേര്‍ ഉള്‍പ്പെട്ട ഇന്റലിജന്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. കര്‍ണാടക, മാഹി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ചെക്ക് പോസ്റ്റുകളില്‍ സംയുക്ത പരിശോധന നടത്തുന്നു. വിമുക്തി മിഷന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും വാര്‍ഡ്തല യോഗങ്ങളും നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 18 വരെ 1267 റെയ്ഡുകളാണ് നടന്നത്. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 409 കേസുകളെടുത്തു. ഇക്കാലയളവില്‍ 0.16 ഗ്രാം എംഡിഎംഎ, 3. 828 കി.ഗ്രാം കഞ്ചാവ്, 0.368 ഗ്രാം ബ്രൗണ്‍ഷുഗര്‍, 183.45 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും 3415 ലിറ്റര്‍ വാഷ്, 769.65 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 59 ലിറ്റര്‍ ചാരായം തുടങ്ങിയവ പിടിച്ചെടുത്തതായി എക്‌സൈസ് വകുപ്പ് അറിയിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു