Breaking News
നിരോധിത പ്ലാസ്റ്റിക് ഉപയോഗം: ഒന്നര മാസത്തിനിടെ ജില്ലയില്‍ പിഴയായി ഈടാക്കിയത് 3.75 ലക്ഷം രൂപ
കണ്ണൂർ : ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയാന്‍ ജില്ലയില്‍ പരിശോധന കർശനമാക്കിയതോടെ ഒന്നര മാസത്തിനിടെ പിഴയായി ലഭിച്ചത് മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇക്കാലയളവിൽ 3724 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ചട്ടലംഘനം കണ്ടെത്തിയ 2646 ഇടങ്ങളില്‍ നിന്നും 374700 ലക്ഷം രൂപ പിഴയായി ഈടാക്കി.
തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ പ്രത്യേക സംഘം രൂപീകരിച്ചാണ് മാസത്തില്‍ മൂന്ന് തവണ പരിശോധന നടത്തുന്നത്. ചിറക്കല്‍ ഗ്രാമപഞ്ചായത്താണ് കൂടുതല്‍ പിഴ ഈടാക്കിയത്. 102 സ്ഥാപനങ്ങളില്‍ നിന്നും 35000 രൂപയാണ് ചിറക്കലില്‍ ഈടാക്കിയത്. ചെറുകുന്നാണ് കൂടുതല്‍ പരിശോധന നടത്തിയ പഞ്ചായത്ത്. 168 ഇടങ്ങളില്‍ പരിശോധന നടത്തി 8600 രൂപ ഇവര്‍ ഈടാക്കി.
അഴീക്കോട്, ആറളം, അയ്യന്‍കുന്ന്, ചപ്പാരപ്പടവ്, ചൊക്ലി, എരമം-കുറ്റൂര്‍, എരഞ്ഞോളി, ഏഴോം, കടമ്പൂര്‍, കണിച്ചാര്‍, കരിവെള്ളൂര്‍-പെരളം, കൊട്ടിയൂര്‍, കുന്നോത്തുപറമ്പ്, മാടായി, മലപ്പട്ടം, മാലൂര്‍, മാങ്ങാട്ടിടം, മാട്ടൂല്‍, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, നാറാത്ത്, ന്യൂ മാഹി, പരിയാരം, പാട്യം, പട്ടുവം, പയ്യാവൂര്‍, പെരളശ്ശേരി, പേരാവൂര്‍, രാമന്തളി, ഉദയഗിരി, വളപട്ടണം എന്നീ 31 പഞ്ചായത്തുകളില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ചട്ടലംഘനം കണ്ടെത്തിയില്ല. വരും ദിവസങ്ങളിലും ഇവിടെ പരിശോധന തുടരും.
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണ ക്യാമ്പയിനും പ്രചാരണവും നടത്തിയ ശേഷമാണ് നടപടി ആരംഭിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി.ജെ. അരുണ്‍ അറിയിച്ചു.
മിഠായി, ഐസ്‌ക്രീം, ബലൂണ്‍, ഇയര്‍ ബഡ്‌സ് എന്നിവയിലെ പ്ലാസ്റ്റിക് സ്റ്റിക്ക്, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ പൊതിയുന്ന ഫിലിം, നോണ്‍ വൂവന്‍ ഉള്‍പ്പെടെയുള്ള കാരിബാഗുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍ (ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്കായി ഉള്ളവയൊഴികെ). ഏകോപയോഗ മേശവിരിപ്പുകള്‍, പ്ലേറ്റുകള്‍, ടംബ്ലറുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍/സ്റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കള്‍, ഏകോപയോഗ സ്പൂണ്‍, ഫോര്‍ക്, സ്‌ട്രോ, സ്റ്റീറര്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗളുകള്‍, ഇല, ബാഗുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പി വി സി ഫ്‌ളക്‌സുകള്‍, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണി ബാനറുകള്‍, കുടിവെള്ള പൗച്ചുകള്‍, ബ്രാന്റ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ തുടങ്ങിയവയാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍. ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നൽകിയതായും ബദൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു