കണ്ണൂരിലെ നഗ്ന മോഷ്ടാവ് പോലീസിന്റെ പിടിയിൽ
കണ്ണൂർ : മേലെ ചൊവ്വയിലെയും പരിസരങ്ങളിലെയും വീടുകളിൽ നഗ്നനായി എത്തി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. വാട്ടർ മീറ്റർ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൾ കബീറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെയും ഇൻസ്പെക്ടർ ബിനുമോഹന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
