സർക്കാർ സർവീസിന് മലയാളം നിർബന്ധം

Share our post

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ ബിരുദതലംവരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പി.എസ്.സി. നടത്തുന്ന മലയാളം പരീക്ഷ വിജയിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവീസ് ചട്ടം ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച് നേരത്തേ സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നില്ല.

പുതുതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഒരുഭാഷയായി പഠിച്ചിരിക്കണം. അല്ലാത്തവർ പി.എസ്.സി. നടത്തുന്ന മലയാളം ഭാഷാ പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചിരിക്കണമെന്നുമാണ് വ്യവസ്ഥ. മലയാളംമിഷൻ നടത്തുന്ന മലയാളം സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായി അംഗീകരിക്കുന്ന ഈ പരീക്ഷ വിജയിച്ചാൽ മാത്രമേ പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കാനാകൂ.

ക്ലാസ് ഫോർ ജീവനക്കാരെയും മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ നേരത്തേ പാസായവരെയും മലയാളം പരീക്ഷയിൽനിന്ന് പി.എസ്.സി. ഒഴിവാക്കും. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റംവരുത്തിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!