ഖാദി ഓണം മേള പ്രദര്‍ശനം 22 മുതല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 22 മുതല്‍ 24 വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് അമനിറ്റി സെന്ററില്‍ ഖാദി ഓണം മേള പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. സര്‍വ്വകലാശാല രജിസ്ട്രാർ ജോബി.കെ.ജോസ് ആദ്യ വില്‍പന ഏറ്റുവാങ്ങും. പയ്യന്നൂര്‍ ഖാദി സെന്റര്‍ ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി, സര്‍വ്വകലാശാല സെനറ്റ് അംഗം പി.ജെ. സാജു തുടങ്ങിയവര്‍ സംബന്ധിക്കും.