പാലിയേറ്റീവ് നഴ്‌സ് നിയമനം: കൂടിക്കാഴ്ച 24ന്

Share our post

കണ്ണൂർ : സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണപുരം ഗ്രാമപഞ്ചായത്ത് ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു.

ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി (എ.എന്‍.എം) കോഴ്‌സ്/ജെ.പി.എച്ച്.എന്‍ കോഴ്‌സും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിങ് അല്ലെങ്കില്‍ മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ്, ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ്/ ബി എസ് സി നഴ്‌സിങ് കോഴ്‌സും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ് എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദേ്യാഗുര്‍ഥികള്‍ ആഗസ്ത് 24ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ phccherukunnu@gmail.com ല്‍ ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് മണിക്കകം അയക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!