ലഹരിക്കെതിരേ ‘ഉണർവ്’ കമ്മിറ്റികൾ വരുന്നു

Share our post

കണ്ണൂർ : ലഹരി വിപത്തിനെതിരേ കോർപ്പറേഷൻ തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ‘ഉണർവ്’ കമ്മിറ്റികൾ രൂപവത്കരിക്കും. വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിനെതിരേ നടപടി സ്വീകരിക്കാൻ കോർപ്പറേഷനിൽ ചേർന്ന പോലീസ് -എക്സൈസ് ഉദ്യോഗസ്ഥരുടെയും സ്കൂൾ അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ തലത്തിൽ മേയർ അധ്യക്ഷനും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി., അസി. എക്സൈസ് കമ്മിഷണർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ കൺവീനർമാരുമാകും. കമ്മിറ്റി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്കൂൾതലത്തിലും മറ്റും ഉണ്ടാകുന്ന ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്ത് നടപടികൾ സ്വീകരിക്കും.

കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന യോഗം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ സുരേഷ്‌ബാബു എളയാവൂർ, പി.ഇന്ദിര, പി.ഷമീമ, സിയാദ് തങ്ങൾ, എം.പി.രാജേഷ്, നാർകോട്ടിക്സ് സെൽ ഡിവൈ.എസ്.പി. ജയൻ ഡോമിനിക്, അസി. എക്സൈസ് കമ്മിഷണർ ടി.രാഗേഷ്, കൗൺസിലർ ടി.രവീന്ദ്രൻ, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ഫാദർ സ്കറിയ കല്ലൂർ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ്, ഡോ. കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!