വിമൻ ഇന്ത്യ മൂവ്‌മെന്റ് പേരാവൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
ഉളിയിൽ: വിമൻ ഇന്ത്യ മൂവ്‌മെന്റ് പേരാവൂർ മണ്ഡലം ജനറൽ കൗൺസിൽ സംസ്ഥാന സമിതി അംഗം സുഫീറ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, മണ്ഡലം പ്രസിഡന്റ് നദീറ ഫാറൂഖ്, സമീറ ബഷീർ, മണ്ഡലം ട്രഷറർ പി.കെ. സാബിറ, സഫിയ റസാഖ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : മുഹ്‌സിന ലത്തീഫ് ചാക്കാട് (പ്രസി.), സറീന റഫീഖ് പേരാവൂർ (വൈസ് പ്രസിഡന്റ്), നദീറ അസ്‌കർ നരേമ്പാറ (ജന.സെക്ര.), മുനീറ സക്കരിയ അയ്യപ്പങ്കാവ് (ജോ.സെക്ര.), റഹ്മത്ത് നൗഫൽ (ട്രഷറർ), സീനത്ത് യൂനുസ് ഉളിയിൽ, സലീമ ഇർഫാൻ അയ്യപ്പങ്കാവ് (എക്‌സികുട്ടീവ് അംഗങ്ങൾ).
