നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ഒഴിവ്

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലോ വിദേശത്തോ നിന്ന് റീഹാബിലിറ്റേഷൻ സയൻസ്, ഡിസെബിലിറ്റി സ്റ്റഡീസ്, സ്‌പെഷ്യൽ എജ്യുക്കേഷൻ മാനേജ്‌മെന്റ്, ഹെൽത്ത് സയൻസ് അല്ലെങ്കിൽ സോഷ്യൽ സയൻസ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിരിക്കണം.
ഇതോടൊപ്പം അദ്ധ്യാപനത്തിലോ അക്കാഡമിക് ഗവേഷണത്തിലോ 10 വർഷത്തിൽ കൂടുതൽ പരിചയവും ഡിസെബിലിറ്റി/സോഷ്യൽ സയൻസ്/വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർവകലാശാല സ്ഥാപനത്തിൽ സീനിയർ മാനേജ്‌മെന്റ്/ഗവേർണിംഗ് വിഭാഗത്തിൽ രണ്ട് വർഷത്തെ പരിചയവും വേണം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15. വിവരങ്ങൾക്ക് https://nish.ac.in/others/career/979