കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര ശനിയാഴ്ച
ഉളിക്കൽ : മണിക്കടവിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ശനിയാഴ്ച രാവിലെ 10-ന് മഴയാത്ര നടത്തും. കാഞ്ഞിരക്കൊല്ലി വിനോദസഞ്ചാരകേന്ദ്രത്തിൽ വൈകീട്ട് നടക്കുന്ന ഗാനമേളയോടെ പരിപാടി സമാപിക്കും. ജില്ലാ പഞ്ചായത്തും മണിക്കടവ് സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് പദ്ധതി നടത്തുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളും സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും യാത്രയിൽ അണിചേരും. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു. ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.