നൂതന സാങ്കേതികവിദ്യ കോഴ്‌സുകൾക്ക് നോർക്ക റൂട്ട്‌സിന്റെ സ്‌കോളർഷിപ്പ്
തിരുവനന്തപുരം: ഐ.സി.ടി. അക്കാദമിയുടെ തൊഴിൽ അധിഷ്ഠിത നൂതന സാങ്കേതികവിദ്യ കോഴ്‌സുകൾ നോർക്ക റൂട്ട്‌സിന്റെ സ്‌കോളർഷിപ്പോടെ പഠിക്കാൻ അപേക്ഷ ക്ഷണിച്ചു. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വേർ ടെസ്റ്റിങ്, േഡറ്റ സയൻസ് അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സർട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളാണ് പദ്ധതിയിലുള്ളത്.
അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അധിക യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും കോവിഡ് മൂലം തൊഴിൽ നഷ്ടമായവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി. ttps://ictkerala.org/courses എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് info@ictkerala.org എന്ന ഇ-മെയിൽ മുഖേനയോ 917594051437 എന്ന ഫോൺനമ്പരിലോ ബന്ധപ്പെടണം.