തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ ലൈബ്രറി ഉദ്ഘാടനം

തൊണ്ടിയിൽ : ഗ്രാമ പ്രദേശങ്ങളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ പുതിയ ലൈബ്രറി കൂടി ആരംഭിച്ചു. പേരാവൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ നിരപ്പേൽ ജോസഫ് അധ്യക്ഷത വഹിച്ചു. ജനശ്രീ പേരാവൂർ മണ്ഡലം ചെയർമാൻ കെ.കെ. വിജയൻ ആദ്യ പുസ്തകം സി ജോ ജോസഫിന് കൈമാറി.
സെക്രട്ടറി എൻ. ജെ.ദേവസ്യ, സി. അനിൽകുമാർ, പി.എ. ജോർജ്, കെ.ജെ. ഫ്രാൻസിസ്, ജോബി ജോസഫ്, ടോമി മാണിക്കത്താഴെ എന്നിവർ പ്രസംഗിച്ചു.