തെറ്റുവഴിയിലെ കൃപഭവന് ഇരിട്ടി നന്മ സൊസൈറ്റി സഹായമെത്തിച്ചു

തെറ്റുവഴി : മലവെള്ളപാച്ചിലിൽ പാചകപ്പുരയുൾപ്പെടെ കുത്തിയൊലിച്ചു പോയ അഗതിമന്ദിരമായ കൃപാഭവന് ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായഹസ്തം.
പാചകപ്പുരയിലേക്കാവശ്യമായ പാത്രങ്ങളുൾപ്പെടെ കൃപഭവൻ മാനേജർ സന്തോഷിന് നന്മ ഭാരവാഹികളായ സന്തോഷ് കോയിറ്റി, വി.പി. സതീശൻ, കെ. മോഹനൻ, ഇ. സിനോജ് എന്നിവർ ചേർന്ന് കൈമാറി. ഹരീന്ദ്രൻ പുതുശേരി, ജോളി അഗസ്റ്റിൻ, ഷിൻ്റോ മൂക്കനോലി, സി.കെ. ലളിത, അബ്ദുൾ നാസർ, ജെയിംസ് കുര്യൻ, വി.എം.നാരായണൻ, എൻ.കെ. സജിൻ, സി.കെ. ശശിധരൻ, കെ. സുരേശൻ എന്നിവർ നേതൃത്വം നൽകി.