മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പദ്ധതി മേളകളുമായി തപാൽ വകുപ്പ്

Share our post

മുതിർന്ന പൗരന്മാരുടെ സമ്പാദ്യം ഉയർന്ന പലിശയിൽ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്. സീനിയർ സിറ്റിസൺസ് സേവിങ്‌സ്‌ സ്കീം (എസ്.സി. എസ്.എസ്) കൂടുതൽ ജനകീയമാക്കാൻ തപാൽവകുപ്പിന്റെ ഉത്തരമേഖലയിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും 16 മുതൽ പ്രത്യേക മേളകൾ തുടങ്ങി. നിക്ഷേപകന് ഉയർന്ന പലിശയും സുരക്ഷിതത്വവും ലഭിക്കുന്ന മികച്ച പദ്ധതിയാണിത്. 60 വയസ്സ് പൂർത്തിയായ ഒരാൾക്ക് 1000 രൂപ മുതൽ പരമാവധി 15 ലക്ഷം വരെ നിക്ഷേപിക്കാം. നിലവിൽ 7.4 ശതമാനമാണ് പലിശ നിരക്ക്.

55 വയസ്സിനു മുകളിൽ 60 വയസ്സുവരെയുള്ള വിരമിച്ചവർക്ക് തങ്ങളുടെ ആനുകൂല്യങ്ങൾ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. മുതിർന്ന പൗരന് ജീവിതപങ്കാളിയുമായി ചേർന്നും നിക്ഷേപിക്കാം. ഇത്തരം നിക്ഷേപത്തിന് രണ്ടാമത്തെയാളുടെ പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!