Connect with us

Breaking News

ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ് ശനിയാഴ്ചകൂടി

Published

on

Share our post

ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. സംസ്ഥാനത്തെ 3600ൽപ്പരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന രണ്ടു ലക്ഷത്തിൽപ്പരം ക്ഷീരകർഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ് ഇതിലൂടെ ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ വഴിയാണ് കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 

അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അതായത് ഓഗസ്റ്റ് 20നുള്ളിൽത്തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി കരസ്ഥമാക്കേണ്ടതാണെന്ന് വകുപ്പ് ഡയറക്ടർ അറിയിച്ചു. 

ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമുള്ളത്.


Share our post

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Trending

error: Content is protected !!