15-കാരന് നേരേ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കല്‍പ്പകഞ്ചേരി (മലപ്പുറം): പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേരെ കല്‍പ്പകഞ്ചേരി എസ്.ഐ. എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.