അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ 5000 രൂപയാക്കി ഉയർത്തണം; പേരാവൂർ ഏരിയാ സമ്മേളനം

പേരാവൂർ : അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ സമ്മേളനം സി.ഐ.ടിയു ഏരിയാ സെക്രട്ടറി പി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം എം.കെ. ബാബു, ഏരിയാ സെക്രട്ടറി ടി. വിജയൻ, കെ.എ. രജീഷ്, കെ.പി. സുഭാഷ്, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികൾ : ടി. വിജയൻ (സെക്ര.), കെ.പി. സുഭാഷ്, രജനി (ജോ.സെക്ര.), എം.സി.ഡി. പട്ടാനൂർ (പ്രസി.), എം.ജി. രാജീവൻ, നിഷ പ്രദീപൻ (വൈസ്.പ്രസി.).