മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് 20ന്; ഇന്ന് കൊട്ടിക്കലാശം
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്‌ച വൈകിട്ട് ആറിന് സമാപിക്കും. പകൽ 3.30ന് മട്ടന്നൂർ ബസ്‌സ്‌റ്റാൻഡിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തിൽ പി.വി. അൻവർ എം.എൽ.എ സംസാരിക്കും. എല്ലാ വാർഡിലും പ്രചാരണ സമാപനമുണ്ടാകും.
ശനിയാഴ്‌ച നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും വോട്ടുമായി ആറാമത് ഭരണസമിതിലേക്കും എൽ.ഡി.എഫിനെ അധികാരത്തിലേറ്റുമെന്ന പ്രഖ്യാപനമായി 35 വാർഡുകളിലും നടന്ന റാലികൾക്ക് ബുധനാഴ്‌ച സമാപനമായി. മട്ടന്നൂരിന് വികസനത്തിന്റെ നാളുകൾ സമ്മാനിച്ച ഇടതുപക്ഷത്തിന് ജനങ്ങളുടെ ഐക്യദാർഢ്യമായി വാർഡ് റാലികൾ മാറി.
