മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: ബൂത്തിൽ ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ

മട്ടന്നൂർ: ആഗസ്റ്റ് 20ന് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനിലേയ്ക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ഓഫീസറുടേയോ ഓഫീസർ അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1995ലെ കേരള മുനിസിപ്പാലിറ്റി (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 31 (2) പ്രകാരമാണിത്. തിരിച്ചറിയൽ രേഖകൾ:
1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.
2 പാസ്‌പോർട്ട്.
3. ഡ്രൈവിംഗ് ലൈസൻസ്.
4. പാൻ കാർഡ്.
5. ആധാർ കാർഡ്.
6. ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്.
7. ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പു വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.
8. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.