ഗവ:ആസ്പത്രി സ്ഥലത്ത് താലൂക്ക് സർവേയർ സ്ഥാപിച്ച അതിരുകല്ല് ഇളക്കിമാറ്റിയതായി പരാതി

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രി ഭൂമി അളന്ന് തിട്ടപ്പെടുത്തി ഇരിട്ടി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥാപിച്ച അതിരുകല്ല് ഇളക്കിമാറ്റിയതായി പരാതി. ആസ്പത്രി സ്ഥലത്തിന്റെ സമീപത്തെ സ്ഥലമുടമ തളയൻ കണ്ടി അഹമ്മദ്കുട്ടിക്കെതിരെ ഇത് സംബന്ധിച്ച് ആസ്പത്രി അധികൃതർ പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നല്കി.
വ്യാഴാഴ്ച രാവിലെ ആസ്പത്രി സ്ഥലത്ത് പേരാവൂർ വില്ലേജ് അധികൃതരെത്തിയപ്പോഴാണ് കല്ല് ഇളക്കിമാറ്റിയത് കണ്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോഴേക്കും ഇളക്കിമാറ്റിയ കല്ല് പ്രസ്തുത സ്ഥലത്ത് തന്നെ കൊണ്ടിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.