തേങ്ങയെ ചൊല്ലി തർക്കം; മൂന്നു പേര്ക്കെതിരെ കേസ്
ശ്രീകണ്ഠപുരം: തേങ്ങ പറമ്പില് വീണതിനെ ചൊല്ലിയുണ്ടായ തര്ക്കം കൈയാങ്കളിയിൽ കലാശിച്ചു. സംഭവത്തില് മൂന്നുപേര്ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. നിടുവാലൂര് വെണ്ണക്കല്ലിലെ മാടശ്ശേരി ബിജുവിന്റെ പരാതിയില് ബന്ധുക്കളായ മാടശ്ശേരി ആന്റണി, അനു എന്നിവര്ക്കെതിരെയാണ് ഒരു കേസ്. തര്ക്കത്തിനിടയില് തന്നെയും ഭാര്യ ബിജിയെയും അടിച്ചുപരിക്കേല്പിച്ചുവെന്നാണ് ബിജുവിന്റെ പരാതി. അതേസമയം, തന്നെ മര്ദിച്ചുവെന്ന ആന്റണിയുടെ പരാതിയിൽ ബിജുവിനെതിരെയാണ് രണ്ടാമത്തെ കേസെടുത്തത്.